എപ്പോഴോ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി . അവള്‍ വിവാഹിത ആയിരുന്നു . ഇപ്പോള്‍ അല്ല . ഒരു അമ്മയായിരുന്നു ഇപ്പോഴും ആണ്. താന്‍ പ്രണയിച്ച തന്‍റെ പ്രിയതമന്‍ എന്തിനെന്നില്ലാതെ പിരിയാന്‍ ആഗ്രഹിച്ചപ്പോള്‍.............., തന്‍റെ കുഞ്ഞിനു വേണ്ടി താന്‍ ജീവിക്കണമെന്ന് ആലോചിച്ചപ്പോള്‍..........., അവള്‍ ഇനി എന്ത് ചെയ്യും എന്ന് അവളുടെ വീട്ടുകാര്‍ തന്നെ ചിന്തിച്ചപ്പോള്‍......... ഒക്കെ ജീവിതത്തില്‍ അവള്‍ തനിച്ചായി. അവളുടെ കൗമാരവും, യൗവ്വനവും തീരുന്നതിനു മുന്‍പേ . ആശകളും ആഗ്രഹങ്ങളും ഒന്നും എങ്ങും എത്തുന്നതിനു മുന്‍പേ അവള്‍ തനിച്ചായി .
പിന്നീടെപ്പോഴോ പഴയ ഉത്സവകാലത്തിലെ ചങ്ങാതിമാര്‍ അവളെ തേടിയെത്തി. അവള്‍ വര്‍ത്തമാനം മറന്നു ഭൂതത്തില്‍ ജീവിച്ചു തുടങ്ങി . പിന്നെ സാവധാനം തന്‍റെ അവസ്ഥയെ പക്വതയോട് കൂടി മനസ്സിലാക്കി. ഇന്ന് അവള്‍ ഒരു ഉറച്ച തീരുമാനത്തിലാണ്. ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കും അവകാശമുണ്ട് ഞാനും എന്റെ കുഞ്ഞും മരണം വരെ നന്നായി തന്നെ ജീവിക്കും. അവളുടെ ഈ തീരുമാനത്തിന് മുന്‍പില്‍ ഞാന്‍ അല്ല ഞങ്ങള്‍ നമസ്കരിക്കുന്നു അല്ലയോ പ്രിയ കൂട്ടുകാരി നിന്നെപ്പോലെ ചിന്തിക്കാന്‍ ഈ നാട്ടിലെ എല്ലാ വഞ്ചിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും ആവട്ടെ.
No comments:
Post a Comment